19 April 2024 Friday

റാങ്കിൻ്റെ തിളക്കവുമായി അസ്സബാഹ് അറബിക് കോളേജ്

ckmnews

റാങ്കിൻ്റെ തിളക്കവുമായി അസ്സബാഹ് അറബിക് കോളേജ്


ചങ്ങരംകുളം: കാലിക്കറ്റ് യൂണിവേഴ്സിറ്റി  ബി എ അഫ്സൽ - ഉൽ - ഉലമാ ഡിഗ്രി പരീക്ഷയിൽ മൂന്നും, പതിനാലും റാങ്കുകൾ കരസ്ഥമാക്കി  പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജ്  അഭിമാന നേട്ടം കൈവരിച്ചു


എറവറാംകുന്ന് കുമ്പില വളപ്പിൽ ബീരാൻ്റെയും, സെക്കീനയുടെയും  മകളും കുമരനെല്ലൂർ സ്വദേശി മുനീറലിയുടെ ഭാര്യയുമായ നെബീല കെ ബി യാണ് മൂന്നാം റാങ്ക് കരസ്ഥമാക്കിയത്,


ആലംങ്കോട് കഴുങ്ങിൽ സ്വദേശി അബ്ദുള്ളക്കുട്ടിയുടേയും, സമീറയുടേയും മകളും എടപ്പാൾ ശുകപുരം സ്വദേശി  സ്വലാഹുദ്ധീൻ്റെ ഭാര്യയുമായ ഷഹന ഷെറിനാണ് പതിനാലാം റാങ്ക് കരസ്ഥമാക്കിയത്,