25 March 2023 Saturday

ആലപ്പുഴയില്‍ വീട്ടില്‍ നിന്നും കാണാതായ ഗൃഹനാഥനെ കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

ckmnews

അമ്പലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ നിന്നും കാണാതായ ഗൃഹനാഥനെ കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് കാക്കാഴം തോട്ടുവേലിയിൽ നടേശനെ(48)യാണ് കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. 


വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ഇന്ന് പുലർച്ചെ പുറക്കാട് കടൽതീരത്ത്  മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്നാണ് സൂചന. ഭാര്യ  സന്ധ്യ. മകൾ പാർവ്വതി.