20 April 2024 Saturday

തീരദേശത്ത് വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി

ckmnews

തീരദേശത്ത്  വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി


എരമംഗലം :വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്  പ്രദേശമായ പത്തുമുറി  തീരദേശത്ത്  വിരിയിച്ച  കലാമ കുഞ്ഞുങ്ങളെ  കടലിലിറക്കി വിട്ടു .  വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . ഹരിത കേരള  മിഷ്യൻ റിസോഴ്സ്  പേഴ്സൺ  കെ.പി. രാജൻ  ചടങ്ങിൽ മുഖ്യാഥിതിയായി.വംശനാശ  ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ  സഹകരണത്തോടെ വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെ  നേത്യത്വത്തിലാണ്.കടലാമ മുട്ടകൾ സംഭരിച്ച് വിരിയിച്ചെടുക്കുന്ന  പദ്ധതി തയ്യാറാക്കിയത് .  സംസ്ഥാനത്ത്  തന്നെ  അപൂർവ്വം  കടൽ തീരത്താണ്  കടലാമകൾ വന്ന്  മുട്ടയിടുന്നത് . വെളിയങ്കോട്  പത്തുമുറി തീരത്തെ  പ്രത്യേക ആവാസ്ഥ വ്യവസ്ഥയിൽ കടലാമകൾ  കരയിൽ കയറി മുട്ടയിട്ട്  കടലിലേക്ക് ഇറങ്ങിപ്പോവുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്  ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ച് ഇത്തരത്തിൽ ഒരു പദ്ധതിക്ക്  വിപുലമായി തുടക്കം കുറിച്ചത് . ഇതിനെ തുടർന്ന്  പ്രത്യേകം  കാവലേർപ്പെടുത്തി മുട്ടകൾ വിരിയിച്ചെടുക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയത് .ഈ വർഷം ഇതുവരെ 3828  മുട്ടകൾ  സംഭരിച്ചു വെക്കുകയും , കഴിഞ്ഞ  വിരിഞ്ഞ  ആഴ്ച 160 കുഞ്ഞുങ്ങളെ  ഇറക്കിയിരുന്നു .കരയിലെ കാലാസ്ഥയിൽ 2 ദിവസത്തിലധികം  കുഞ്ഞുങ്ങൾ ജീവിച്ചിരിക്കില്ലന്നത് കൊണ്ടാണ്  പെട്ടെന്ന് കടലിലേക്ക്  ഇറക്കേണ്ടി വരുന്നത് . ഏകദേശം 45 ദിവസമെടുക്കും  മുട്ടി വിരിയാൻ . ഇനിയും  ആയിരത്തിലധികം  മുട്ടകൾ വിരിയാനുണ്ട് . അതിനു വേണ്ട  ക്യത്യമായ പരിപാലനത്തിന്  ആവശ്യമായ സൗകര്യങ്ങൾ പഞ്ചായത്ത്  ഒരുക്കിയിട്ടുണ്ട് . സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാന്മാരായ  സെയ്ത് പുഴക്കര ,റംസി റമീസ് ,  മെമ്പർമാരായ  മുസ്തഫ  മുക്രിയത്ത്  , റസ് ലത്ത് സെക്കീർ ,റമീന ഇസ്മയിൽ'ജൂനിയർ സൂപ്രണ്ട്   ബി. സെബാസ്റ്റിൻ  പരിപാലനത്തിന്  വേണ്ടി നിയോഗിച്ച  കുരിക്കളകത്ത്  മുഹമ്മദ് , സിദ്ധീഖ്  തുടങ്ങിയവർ പങ്കെടുത്തു .