24 April 2024 Wednesday

എ.കെ.ടി.എ എടപ്പാൾ ഏരിയ സമ്മേളനം മാർച്ച് 6ന് ടി.കെ സൗദാമിനി നഗറിൽ നടക്കും

ckmnews

                                                                                              


എടപ്പാൾ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ 24-ാമത് എടപ്പാൾ ഏരിയ സമ്മേളനം 2022 മാർച്ച് 6-ാം തിയ്യതി ഞായറാഴ്ച കാലത്ത് 9 മണി മുതൽ ടി.കെ സൗദാമിനി നഗറിൽ (എടപ്പാൾ വ്യാപാര ഭവനിൽ) നടക്കും.പരിപാടി  ജില്ലാ സെക്രട്ടറി പി ഡി സണ്ണി ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം വി നാസർ, സി വി ബിന്ദു,സി പ്രീത്, സി ഫൈസൽ, വി പി അബ്ദുൽ ഖാദർ,റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.