20 April 2024 Saturday

മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് ത്രിവർണ സാരിയുടെ വിതരണ ഉദ്ഘാടനം നടത്തി

ckmnews

മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് ത്രിവർണ സാരിയുടെ വിതരണ ഉദ്ഘാടനം നടത്തി


എടപ്പാൾ:വട്ടംകുളം മണ്ഡലത്തിലെ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് ഡി.സി.സി. ജനറൽ സെക്രട്ടറി ടി. പി. മുഹമ്മദ് സ്പോൺസർ ചെയ്ത ത്രിവർണ സാരിയുടെ വിതരണ ഉദ്ഘാടനം മുൻ ഡി.സി.സി. പ്രസിഡണ്ട് യു അബൂബക്കർ നിർവഹിച്ചു.മണ്‌ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട് എൻ. രഞ്ജുഷ ആധ്യക്ഷത വഹിച്ചു ' മണ്ഡലം മഹിളാ കോൺഗ്രസ് യോഗം ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.എം. എ. നജീബ്' , കെ.ഭാസ്കരൻ ,ഫിറോസ് ഖാൻ അണ്ണക്കമ്പാട്,എം.മാലതി,  ദീപ മണികണ്ഠൻ, ലില്ലി ഞാണത്തിൽ, ബഷീർ അണ്ണക്കമ്പാട് എന്നിവർ പ്രസംഗിച്ചു.