20 April 2024 Saturday

എടപ്പാളിൽ ശരി വില എം.വി ആർ ഫാർമ കെയർ ഉദ്ഘാടനം ശനിയാഴ്ച നടക്കും

ckmnews



ചങ്ങരംകുളം : എംവിആർ ഫാർമ  കെയർ ശരിവില ഇംഗ്ലീഷ് മരുന്ന് ഷോപ്പുകളുടെ എടപ്പാൾ ,കുന്നംകുളം ശാഖകളുടെ   ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ ചങ്ങരംകുളത്ത് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉയർന്ന ചെലവുവരുന്ന കാൻസർ മരുന്നുകൾ ഉൾപ്പെടെ എല്ലാ ഇംഗ്ലീഷ് മരുന്നുകളും തികച്ചും ന്യായമായ ശരി വിലക്ക്  രോഗികൾക്ക് ലഭ്യമാക്കുക എന്നാൽ ഫാർമർ കെയറിന്റെ ലക്ഷ്യം.2022  മാർച്ച് 5 ശനിയാഴ്ച രാവിലെ 10 30 ന് എടപ്പാൾ ഗ്രാൻഡ് ദുബായ് മാളിൽ ഫാർമ കെയർ  ഡോ.കെ ടി ജലീൽ എം എൽ എ  ഉദ്ഘാടനം ചെയ്യും.മലപ്പുറം ജില്ലകളിൽ ആരംഭിക്കുന്ന ആദ്യത്തേതാണ് എടപ്പാളിലെ  ശരിവില ഇംഗ്ലീഷ് മരുന്ന് ഷോപ്പ് എവി ആർ ക്യാൻസർ സെൻറർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അധ്യക്ഷത വഹിക്കും.എടപ്പാളിലെ ആദ്യവിൽപ്പന നമ്പ്യാരുവളപ്പിൽ ഉമ്മർ ഏറ്റുവാങ്ങും.മാസ്സ് കെയർ  ഇൻഷൂറൻസ് ആദ്യ പോളിസി വിതരണം  വട്ടകുളം പഞ്ചായത്ത് പ്രസിഡന്റ്  മജീദ് നിർവഹിക്കും.ഉദ്ഘാടന വേളയിൽ സാമൂഹിക-  സാംസ്കാരിക മേഖലയിലെ പ്രമുഖരും  ജനപ്രതിനിധികളും പങ്കെടുക്കും .തൃശൂർ ജില്ലയിലെ ശരിവില ഷോപ്പ് ശനിയാഴ്ച വൈകീട്ട് 4 ന് കുന്നംകുളത്ത് എ.സി മൊയ്തീൻ എം.എൽ എ ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ  എം വി ആർ കാൻസർ സെൻറർ ഡയറക്ടർ ഷെവലിയാർ  സി ഇ ചാക്കുണ്ണി , ഫാർമ കെയർ ഹെഡ് ഓഫ് ഓപ്പറേഷൻസ് വിഭാഗം രാഹുൽ ബാലചന്ദ്രൻ  എന്നിവർ പങ്കെടുത്തു