20 April 2024 Saturday

പച്ചത്തുരുത്ത്: എടപ്പാളിൽ ഒരു ലക്ഷത്തോളം തൈകൾ ഉൽപാദിപ്പിക്കും

ckmnews

പച്ചത്തുരുത്ത്: എടപ്പാളിൽ ഒരു ലക്ഷത്തോളം തൈകൾ ഉൽപാദിപ്പിക്കും


എടപ്പാൾ: ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തയാറാക്കുന്ന നഴ്സറിക്ക് തുടക്കം കുറിച്ചു. കുടംപുളി, പേര, കറിവേപ്പ്, മുരിങ്ങ, കണിക്കൊന്ന, കാറ്റാടി,ചെറുനാരകം, സപ്പോട്ട, ചെമ്പകം എന്നീ വിഭാഗങ്ങളിൽപെട്ട ഒരു ലക്ഷത്തോളം തൈകൾ ഉൽപാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നഴ്സറിയുടെ വിത്തിടൽ ചടങ്ങ് പ്രസിഡന്‍റ്​ സി വി സുബൈദ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും തൊഴിലുറപ്പ് പദ്ധതിയിലൂടെ നട്ടു പരിപാലിക്കുന്നതിനും പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി പച്ചത്തുരുത്തുകൾ നിർമിക്കുന്നതിനുമാണ് തൈകൾ തയാറാക്കുന്നത്. വൈസ് പ്രസിഡന്റ്‌ കെ പ്രഭാകരൻ ആദ്യക്ഷത വഹിച്ചു,  മലപ്പുറം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ പി ജി വിജകുമാർ മുഖ്യാധിതിയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം പി ഷീന, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ദിനേശൻ,  തൊഴിലുറപ്പ് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.