23 April 2024 Tuesday

സ്വതന്ത്ര കർഷക സംഘം ജില്ലാ പഠന ക്യാമ്പ് ശനിയാഴ്ച മാറഞ്ചേരിയിൽ നടക്കും

ckmnews

സ്വതന്ത്ര കർഷക സംഘം ജില്ലാ പഠന ക്യാമ്പ് ശനിയാഴ്ച മാറഞ്ചേരിയിൽ നടക്കും


എരമംഗലം:കാർഷിക മേഖലയിലേക്ക് യുവജന വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന കാർഷിക പഠന ക്യാമ്പ് " ജീവനം 2022" ശനിയാഴ്ച മാറഞ്ചേരി കരിങ്കല്ലത്താണിയിലെ  മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . രാവിലെ 9 മണിക്ക് സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ സൈദലവി ഹാജി പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഏകദിന പഠന ക്യാമ്പ് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. കർഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുകോളി  മൊയ്തീൻ എംഎൽഎ  മുഖ്യപ്രഭാഷണം നടത്തും. കൃഷിയും വരുമാന മാർഗങ്ങളും എന്ന വിഷയത്തിൽ റിട്ട. അഗ്രികൾച്ചർ ജോയിന്റ് ഡയറക്ടർ വി എസ് ജോയ്, സംഘടനാ സംഘാടനം എന്ന വിഷയത്തിൽ സി ശ്യാംസുന്ദർ, ആരോഗ്യം കോവിഡാനന്തരം എന്ന വിഷയത്തിൽ ലുക്ക്മാൻ അരീക്കോടും വിവിധ സെഷനുകളിൽ ക്ലാസ്സെടുക്കും. വൈകുന്നേരം 4 30ന് ക്യാമ്പ് പ്രതിനിധികൾ മാറഞ്ചേരി മുല്ലമാട് കോൾ പടവ് സന്ദർശിക്കുന്നതോടെ ക്യാമ്പ് സമാപിക്കും. വന്നേരിനാട് പ്രസ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് പി പി യൂസഫലി ജനറൽ സെക്രട്ടറി കെ കെ നെഹ പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ടി കെ അബ്ദുൽ റഷീദ് , ജില്ലാ വൈസ് പ്രസിഡന്റ്  ടി പി ഹൈദരലി , ക്യാമ്പ് കോ -ഓഡിനേറ്റർ ഷംസു എരമംഗലം എന്നിവർ പങ്കെടുത്തു