28 March 2024 Thursday

ഇരുട്ടിൽ വലഞ്ഞ് 14,15 വാർഡിലെ ജനങ്ങൾ:കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു

ckmnews

ചങ്ങരംകുളം:പിടാവനൂർ മക്കാലിയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വഴി വിളക്കുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ്  പ്രവര്ത്തകർ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.മാക്കാലിയിൽ എസ്എൻഡിപി ഓഫിസ് മുതൽ റോഡിൻ്റെ അവസാനം വരെയുള്ള വഴി വിളക്കുകൾ മാസങ്ങളോളമായി പ്രകാശിക്കുന്നില്ല.കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ് 14,15 വാർഡു കമ്മറ്റികളുടെ നേതൃത്വത്തിൽ ഇലക്ട്രിക്ക് പോസ്റ്റുകളിൽ മെഴുകുതിരി കത്തിച്ച് വെച്ചായിരുന്നു പ്രതിഷേധം.കോൺഗ്രസ് വാർഡ് പ്രസിഡണ്ടുമാരായ ഗണേഷ് .കെ .ജി,ഷാജി .കെ .കെ. ബൂത്ത് പ്രസിഡണ്ടുമാരായ സജി വി .എം, അനീഷ് കെ എം. യൂത്ത് കോൺഗ്രസ്  മാകാലി യൂണിറ്റ് പ്രസിഡണ്ട് നിക്സൺ സെക്രട്ടറി ധനീഷ്. പി.വി നന്നംമുക്ക് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോർജ്.സി. എം എന്നിവർ നേതൃത്വം നൽകി.പുലർച്ചെ നടക്കാൻ ഇറങ്ങുന്ന പ്രദേശ വാസികൾക്ക് നേരെ ഇഴജന്തുക്കളുടെ ശല്ല്യവും, തെരുവ് നായ അക്രമവും പ്രദേശത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ഇത്തരം വീഴ്ച്ച എന്ന് പ്രവർത്തകർ ആരോപിച്ചു.