25 April 2024 Thursday

*സുരക്ഷയൊരുക്കാനും സഹായങ്ങൾക്കും ഇനി ട്രാഫിക് ഗാർഡ് അസ്സോസിയേഷനും*

ckmnews

*സുരക്ഷയൊരുക്കാനും സഹായങ്ങൾക്കും ഇനി ട്രാഫിക് ഗാർഡ് അസ്സോസിയേഷനും*



എടപ്പാൾ: കോവിഡ് മാഹാമാരിയോടനുബന്ധിച്ച് ട്രാഫിക് ഡ്യൂട്ടിക്ക് സഹായവുമായി ആൾ കേരള ട്രാഫിക് ഗാർഡ് അസോസിയേഷനും രംഗത്ത്. ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ നിരവധി സന്നദ്ധ പ്രവർത്തികൾക്ക് നേതൃത്വം നൽകിയ സദാനന്ദൻ കാലടിത്തറ, അബ്ദുൾ സലാം പൂക്കരത്തറ, കണ്ണൻ, രാജേഷ്, നാസർ നെല്ലിശേരി തുടങ്ങിയവരാണ് ചങ്ങരംകുളം മുതൽ കുറ്റിപ്പുറം മേഖലയിൽ ഇതിൽ ജോലി ചെയ്യുക. കഴിഞ്ഞ ദിവസം പാതയോരങ്ങളിൽ സുരക്ഷയൊരുക്കിയിരുന്ന നിയമപാലകർക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കി നൽകുകയും ചെയ്തു.ആൾ കേരള ട്രാഫിക് ഗാർഡ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ്.