28 March 2024 Thursday

ഒരു ജീവൻ കൂടി പൊലിഞ്ഞു: ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി പക്ഷാഘാതം മൂലം മരണമടഞ്ഞു

ckmnews

ഒരു ജീവൻ കൂടി പൊലിഞ്ഞു: ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി പക്ഷാഘാതം മൂലം മരണമടഞ്ഞു


കീവ്: റഷ്യ – ഉക്രൈൻ യുദ്ധത്തിനിടെ, ഉക്രൈനിൽ നിന്നും ദാരുണാകരമായ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നു. മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരണമടഞ്ഞു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. പക്ഷാഘാതം മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ചന്ദൻ ഇന്ന് ഉച്ചയോടെയാണ് മരണമടഞ്ഞത്. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ് ചന്ദൻ. കഴിഞ്ഞ കുറച്ച് ദിവസമായി കോമയിൽ അബോധാവസ്ഥയിലായിരുന്നു ചന്ദൻ എന്നാണ് സഹപാഠികൾ വ്യക്തമാക്കുന്നത്. ചന്ദന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഇന്ത്യാ ഗവൺമെന്റിന് കത്തെഴുതിയിട്ടുണ്ട്