29 March 2024 Friday

കാത് കുത്താൻ മൃഗാശുപത്രിയിൽ എത്തിച്ച ആട് ഓടിപ്പോയതായി പരാതി

ckmnews

കാത് കുത്താൻ മൃഗാശുപത്രിയിൽ എത്തിച്ച  ആട് ഓടിപ്പോയതായി പരാതി


ചങ്ങരംകുളം:കാത് കുത്താൻ മൃഗാശുപത്രിയിൽ എത്തിച്ച  ആട് ഓടിപ്പോയതായി പരാതി.ബുധനാഴ്ച കാലത്ത് 11മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്തെ മൃഗാശുപത്രിയിലാണ് സംഭവം.ചിയ്യാനൂർ സ്വദേശിയായ വാളത്ത് വളപ്പിൽ സുഗണന്റെ  ആടാണ് കാത് കുത്തിയതിന് ശേഷം ഓട്ടോയിൽ കയറ്റുന്നതിനിടെ ഓടിപോയത്.ഉടമയും സുഹൃത്തുക്കളും ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.കറുപ്പും വെളുപ്പും കളർ ഉള്ള ആടിനെ കണ്ടെത്തുന്നവർ ദയവ് ചെയ്ത് ബന്ധപ്പെടണമെന്ന് സുഗുണൻ പറഞ്ഞു


സുഗുണൻ:9846894151