29 March 2024 Friday

കുറ്റിപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .

ckmnews

കുറ്റിപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ . 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മേലാറ്റൂർ ചുഴിക്കുന്ന് വിഷ്ണുവിന് യാണ് അറസ്റ്റിലായത് . കഴിഞ്ഞവർഷം ഒരു വീട്ടിലെ വിവാഹസൽക്കാരത്തിൽ ഇടയിലാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത് തുടർന്ന് മൊബൈൽ നമ്പർ കൈമാറുകയും അടുപ്പം സ്ഥാപിച്ച കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു . കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ഫോൺ പരിശോധിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായത് തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയും . പോലീസ് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയായിരുന്നു .

സിവിൽ പോലീസ് ഓഫീസർമാരായ ആയ മധുസൂദനൻ ആൻറണി സരിത ഗ്രേറ്റ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു .