20 April 2024 Saturday

വട്ടപ്പാറയില്‍ ടാങ്കര്‍ മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി

ckmnews

വട്ടപ്പാറയില്‍ ടാങ്കര്‍ മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി


ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു


വളാഞ്ചേരി:വട്ടപ്പാറയില്‍ ടാങ്കര്‍ മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി വാതക ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം.ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി അറുമുഖന്‍(38)നെ പരിക്കുകളോടെ  വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോയ ടാങ്കറാണ് ദേശീയ പാതയില്‍ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.ചോര്‍ച്ച അടച്ച് ടാങ്കര്‍ സുരക്ഷിതമായി മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.വളാഞ്ചേരി പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും ട്രോമ കെയര്‍ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.വളാഞ്ചേരി എഎസ്ഐ മോഹന്‍ദാസിന്റെയും സിപിഒ അബ്ദുവിന്റെയും അവസരോചിതമായ ഇടപെടലുകളാണ് വലിയ ദുരന്തത്തില്‍ നിന്ന് പ്രദേശത്തെ രക്ഷപ്പെടുത്തിയത്.