24 April 2024 Wednesday

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷിച്ചു

ckmnews

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷിച്ചു


ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷിച്ചു.വിവിധ ക്ഷേത്രചടങ്ങുകളോടെ ചടങ്ങുകൾ സമാപിച്ചു.മഹാഗണപതി ഹോമം,ഉഷപ്പൂജ,ശ്രീരുദ്രധാര, രുദ്രാഭിഷേകം, നവകം പഞ്ചഗവ്യം അഭിഷേകം, ഉച്ചപ്പൂജ,പറവെപ്പ് , ആയിരം കുടംഅഭിഷേകം, നിറമാല ചുറ്റുവിളക്ക് ,വിശേഷാൽ ദീപാരാധന എന്നിവയും രാവിലെ 7.30 മുതൽ ഗുരുവായൂർ ഗോപൻ ,വിനോദ് കുമാർ എന്നിവരുടെ അഷ്ടപദി കച്ചേരിയും,വൈകീട്ട് 5 മണി മുതൽ ആലംകോട് ബ്രദേഴ്സിന്റെ നാദസ്വര കച്ചേരിയും ഉണ്ടായി.ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദേശകമ്മറ്റികളുടെ ആഘോഷ വരവുകളും ഉണ്ടായിരുന്നു