20 April 2024 Saturday

തവനൂർ ബാലമന്ദിരത്തിലേക്ക് പുസ്തക സമർപ്പണം നടത്തി

ckmnews

തവനൂർ ബാലമന്ദിരത്തിലേക്ക് പുസ്തക സമർപ്പണം നടത്തി


ചങ്ങരംകുളം: ജില്ലാ ലൈബ്രറി കൗൺസിൽ, തവനൂർ ബാലമന്ദിരത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേക്ക് നന്നമ്മുക്ക് എ കെ ജി സ്മാരക ഗ്രന്ഥശാല &വായനശാല സമാഹരിച്ച പുസ്തകങ്ങൾ  താലൂക്ക് ലൈബ്രറി കൗൺസിലിനു വേണ്ടി ലൈബ്രറി കൗൺസിൽ പൊന്നാനി താലൂക്ക് കമ്മറ്റിസെക്രെട്ടറി പ്രകാശൻ മാസ്റ്റർ ഏറ്റുവാങ്ങി. യോഗത്തിൽ എ കെ ജി വായനശാല പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു. നന്നംമ്മുക്ക് പഞ്ചായത്ത്‌ ഗ്രന്ഥശാല സമിതി കൺവീനർ ഇ എസ് മധുസുദനൻ വിശദീകരണം നടത്തി. താലൂക്ക് കൗൺസിൽ അംഗവും വാർഡ് മെമ്പറുമായ കെ എ ജബ്ബാർ ആശംസകൾ അറിയിച്ചു. വായനശാല സെക്രട്ടറി പി വി മണികണ്ഠൻ സ്വാഗതവും കെ എ കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു.