28 March 2024 Thursday

ചങ്ങരംകുളം കാളാച്ചാലിൽ യുവതിക്കും പിതാവിനും നേരെ അക്രമം യുവതിയുടെ ഭർത്താവിന്റെ സഹോദരൻ അടക്കം രണ്ട് പേർ അറസ്റ്റിൽ

ckmnews

ചങ്ങരംകുളം കാളാച്ചാലിൽ  യുവതിക്കും പിതാവിനും നേരെ അക്രമം


യുവതിയുടെ ഭർത്താവിന്റെ  സഹോദരൻ അടക്കം രണ്ട് പേർ അറസ്റ്റിൽ


ചങ്ങരംകുളം:കാളാച്ചാൽ സ്വദേശിയെയും മകളെയും മകളുടെ ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽ കയറി അക്രമിച്ചതായി പരാതി.അക്രമത്തിൽ പരിക്കേറ്റ കാളാച്ചാൽ സ്വദേശി അഴകത്ത് വളപ്പിൽ മുഹമ്മദിനെയും മകളെയും  ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച വൈകിയിട്ട് 6 മണിയോടെ യുവതിയുടെ ഭർത്താവിന്റെ സഹോദരങ്ങളും ബന്ധുക്കളും അടങ്ങുന്ന 4 പേർ മകളുടെ എട്ട് വയസുള്ള കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയത്.കുട്ടിയെ വിട്ട് തരാൻ കഴിയില്ലെന്ന് അറിയിച്ചതോടെ തന്നെയും മകളെയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുകയായിരുന്നെന്ന് മുഹമ്മദ് പറഞ്ഞു.സംഭവം അറിഞ്ഞ് എത്തിയ ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .യുവതിയുടെ ഭർത്താവിന്റെ സഹോദരങ്ങളും ബന്ധുക്കളുമാണ് അക്രമണം നടത്തിയതെന്നും സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തതായും ചങ്ങരംകുളം പോലീസ് പറഞ്ഞു.എട്ട് വർഷം മുമ്പാണ് യുവതിയെ കോലളമ്പ് സ്വദേശിയായ യുവാവ് വിവാഹം ചെയ്തത്.പിന്നീട് സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും ഉപദ്രവം തുടങ്ങിയത് കൊണ്ടാണ് മകളെ വീട്ടിൽ കൊണ്ട് വന്നത്.ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനം തുടരുകയാണ്

സംഭവത്തിൽ ഉന്നത ഉദ്ധ്യോഗസ്ഥർക്കും വനിതാ കമ്മീഷൻ അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.കേസിൽ അന്വേഷണം വന്നതോടെ ഭർത്താവ് കഴിഞ്ഞ രണ്ട് വർഷമായി വിദേശത്താണ്.കോടതിയിൽ ഇത് സംബന്ധിച്ച കേസ് നടന്ന് കൊണ്ടിരിക്കുകയാണെന്നും കേസ് പിൻവലിക്കാത്തതിനുള്ള പ്രകോപനമാണ് അക്രമത്തിന് കാരണമെന്നും മുഹമ്മദ് പറഞ്ഞു