24 April 2024 Wednesday

ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനാൽ ഇത്തവണ രൂക്ഷമായ കുടിവെള്ള ക്ഷാമംമുണ്ടാകുമെന്ന് ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നൽകി .

ckmnews

ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനാൽ ഇത്തവണ രൂക്ഷമായ കുടിവെള്ള ക്ഷാമംമുണ്ടാകുമെന്ന് ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നൽകി . ചമ്രവട്ടം റെഗുലേറ്റഡ് കം ബ്രിഡ്ജിന്റെ ഷട്ടറുകൾക്കടിയിലൂടെയുള്ള ചോർച്ച കാരണമാണ് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ കാരണമായതെന്ന് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നു . പുഴയിൽ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ നരിപ്പറമ്പ് പ്ലാന്റിലേക്ക് വെള്ളമടിക്കുന്നതിന്റെ അളവ് പ്രതിദിനം കുറഞ്ഞ് വരികയാണിപ്പോൾ . സമഗ്ര കുടിവെള്ള പദ്ധതിയുടെ കീഴിൽ വരുന്ന പൊന്നാനി നഗരസഭയിലും , മാറഞ്ചേരി , വെളിയൻകോഡ് , പെരുമ്പടപ്പ് , എടപ്പാൾ , വട്ടംകുളം , തവനൂർ , ആലങ്കോട് , കാലടി , നന്നംമുക്ക് എന്നീ പഞ്ചായത്തുകളിലും വരും ദിവസങ്ങളിൽ കുടിവെള്ള വിതരണത്തിന് ശക്തമായ നിയന്ത്രണമെർപ്പെടുത്തേണ്ടി വരുമെന്ന് ജലവിഭവവകുപ്പ് അധികൃതർ അറിയിച്ചു .പൊന്നാനി നഗരസഭയിലും 9 പഞ്ചായത്തുകളിലും ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട് . 4 000 ത്തോളം വ്യാവസായിക ആവശ്യങ്ങൾക്കും 2 , 000 ത്തോളം പൊതു പൈപ്പുകൾ വഴിയും ജലവിഭവ വകുപ്പ് കുടിവെള്ളം നൽകുന്നുണ്ട് . വരും ദിവസങ്ങളിൽ ജല വിഭവ വകുപ്പിനെ ആശ്രയിച്ചു കഴിയുന്നവർക്ക് എങ്ങനെ കുടിവെള്ളമെത്തിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതർ . കഴിഞ്ഞുപോയ വർഷങ്ങളിലൊന്നും തന്നെ ജലവിഭവ വകുപ്പ് ഇത്രയും രൂക്ഷമായ കുടിവെള്ള ക്ഷാമ പ്രതിസന്ധിയെ നേരിട്ടിട്ടില്ല . ചമ്രവട്ടം റെഗുലേറ്റഡ് കം ബ്രിഡ്ജ് യാഥാർഥ്യമായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പുഴയിൽ ജലം സംഭരിച്ചു നിർത്താൻ കഴിഞ്ഞിട്ടില്ല . ഷീറ്റ് പൈലിംഗിനടിയിലൂടെയുള്ള ചോർച്ച കാരണം പുഴയിൽ സംഭരിക്കേണ്ട ജലം ഒഴുകിപോയതാണ് കുടിവെള്ള ക്ഷാമത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വരുന്നത് . കൂടി 16 , 000 വീടുകളിലേക്ക്