19 April 2024 Friday

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

ckmnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി


എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ ഡിവൈഎഫ്ഐ എരമംഗലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സിപിഐഎം പൊന്നാനി ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ധീൻ മാർച്ച് ഉദ്ഘാടനം ചെയ്തു.സംസാരിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നൗഫൽ പൂക്കൈത അധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി ബക്കർ ഫാസി സ്വാഗതം പറഞ്ഞു.സുരേഷ് കാക്കനാത്ത്,സിപിഐഎം എരമംഗലം എൽസി സെക്രട്ടറി സുനിൽ കാരാട്ടേൽ, ഹുസൈൻ പാടത്തകായിൽ,ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ സുകേഷ് രാജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജംഷിദ് കുന്നംപുള്ളി,ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പർ സിപി അഭിലാഷ് എന്നിവർ സംസാരിച്ചു.മേഖലാ പ്രസിഡന്റ് സുനീർ ടി കെ നന്ദി പറഞ്ഞു.