24 April 2024 Wednesday

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 14 കുടുബങ്ങൾക്ക് റോഡ്:ആഘോഷമാക്കി നാട്ടുകാർ

ckmnews

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 14 കുടുബങ്ങൾക്ക് റോഡ്:ആഘോഷമാക്കി നാട്ടുകാർ


എരമംഗലം:വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റോഡ് എന്ന സ്വപ്നം സാക്ഷാൽകരിച്ച സന്തോഷത്തിലാണ് 14ഓളം കുടുംബങ്ങൾ.വെളിയങ്കോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്കൂൾ പടിയിലുള്ള ഹൈവേയിൽനിന്നും പെരുമ്പടപ്പ് പഞ്ചായത്ത് അതിരു പങ്കിടുന്ന 14 കുടുംബങ്ങളിലേക്കുള്ള 8 അടി വഴിയാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായത്.റസിഡന്റ് അസോസിയേഷൻ സ്നേഹനഗർ എന്ന

പേരിൽ ഒരുകൂട്ടയ്മ രൂപീകരിച്ചിരുന്നു.പഞ്ചായത്തു മെമ്പർ കൂടിയായ ഹുസൈൻ പാടതാകയിൽ ന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഫണ്ട് അനുവദിച്ചു കോൺക്രീറ്റ് റോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയതോടെ നാട്ടുകാർ റോഡിന്റെ ഉദ്ഘാടനവും ആഘോഷമാക്കി.സ്നേഹ നഗർ അസോസിയേഷൻ സെക്രട്ടറി ബാദുഷ,ലാലു, ജിബിൻ, മിഥുൻ, സാജു, മോഹനൻ(പപ്പൻ), സുരൻ, ബാവ, രാജൻ, സകീർ, സുബീഷ് എന്നിവരുടെ നേതൃത്വത്തിൽ ഓരോ കുടുംബങ്ങളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു.മികച്ച പലഹാരത്തിന് സമ്മാനവും  നൽകി.