29 March 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പാടാത്ത പൈങ്കിളി നോവൽ ചർച്ച നടത്തി

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പാടാത്ത പൈങ്കിളി  നോവൽ ചർച്ച നടത്തി



ചങ്ങരംകുളം:ജനപ്രിയ സാഹിത്യം എന്ന ശാഖക്കു തുടക്കം കുറിച്ച മുട്ടത്ത് വർക്കിയുടെ പാടാത്ത പൈങ്കിളി എന്ന നോവൽ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു.മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വര പ്രതിഭയാണ് മുട്ടത്ത് വർക്കി എന്ന് ആമുഖ പ്രഭാഷണത്തിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് അഭിപ്രായപ്പെട്ടു.എൺപത്തിയേഴാമത് പുസ്തക ചർച്ചയിൽ പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി. അഡ്വ.വി ശശികുമാർ കവി കെ വി ശശീന്ദ്രൻ ചന്ദ്രിക രാമനുണ്ണി സി എം ബാലാമണി ടീച്ചർ നളിനി പെരിക്ക മന എന്നിവർ ചർച്ചയിൽ പങ്കെടുത്തു ഡോ.എം നിദുല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. ശൂദ്രകൻ രചിച്ച സംസ്കൃതനാടകം മൃച്ഛക ടി കം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി