25 April 2024 Thursday

ഉത്രാളിക്കാവിൽ പറ സമർപ്പണത്തിന് വൻ തിരക്ക് : ഉത്രാളിപ്പൂരം നാളെ

ckmnews

ഉത്രാളിക്കാവിൽ പറ സമർപ്പണത്തിന് വൻ തിരക്ക് : ഉത്രാളിപ്പൂരം നാളെ


വടക്കാഞ്ചേരി :ഉത്രാളിക്കാവിലെത്തി ദേവിക്ക് മുന്നിൽ നിർവൃതിയുടെ പറ ചൊരിഞ്ഞ് ആയിരങ്ങൾ. കോവിഡ് നിയന്ത്രണങ്ങളാൽ വീടുകളിൽ പോയി പറ സ്വീകരിക്കാത്തതിനാൽ അവധി ദിവസമായ ഞായറാഴ്ച തട്ടകദേശക്കാർ കാവിലെത്തി പറ സമർപ്പിച്ചു. നെല്ല്, മഞ്ഞൾ, അരി തുടങ്ങിയ ധാന്യങ്ങളും ദ്രവ്യങ്ങളും പറ സമർപ്പണത്തിനായി ക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് സജ്ജമാക്കിയിരുന്നു.പൂരത്തിനു മുന്നെയുള്ള ഞായറാഴ്ച രാവിലെ പറ സമർപ്പിക്കാൻ പതിവായി കെ.പി.എ.സി. ലളിത എത്തുമായിരുന്നു.ഉത്രാളിപ്പൂരം എങ്കക്കാട് വിഭാഗത്തിന്റെയും അഖിലേന്ത്യാ പ്രദർശനത്തിന്റെയും മുഖ്യ രക്ഷാധികാരിയായിരുന്ന അവർ പങ്കാളിത്തദേശങ്ങളുമായെല്ലാം നല്ല സൗഹൃദം പുലർത്തിയിരുന്നു.