19 April 2024 Friday

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍:ഓരോ പഞ്ചായത്തിലും 5 കടകള്‍ വീതം തുറക്കാന്‍ തീരുമാനം

ckmnews

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍:ഓരോ പഞ്ചായത്തിലും 5 കടകള്‍ വീതം തുറക്കാന്‍ തീരുമാനം


ചങ്ങരംകുളം:കോവിഡ് വ്യാപനത്തെ തുടർന്നുള്ള പൊന്നാനിയിലെ ലോക്ക്ഡൗണ്‍ കാര്യങ്ങൾ വിലയിരുത്തുന്നതിനായി സ്പീക്കർ വീഡിയോ കോൺഫറൻസ് വിളിച്ചു ചേര്‍ത്തു .ആദ്യ ദിവസം ഒരു പഞ്ചായത്തിൽ ഒരു കടയും നഗരസഭയിൽ മൂന്ന് കടകളുമായിരുന്നു തുറന്നത് ഇത് ജനങ്ങൾക്കുണ്ടാക്കിയ പ്രയാസം മനസ്സിലാക്കി ഒരു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി അഞ്ചു പലചരക്കുകടകളും അഞ്ചു പച്ചക്കറി കടകളും ,നഗരസഭയിൽ പത്തു കടകളും വീതവും തുറന്നു ഹോം ഡെലിവറി മാത്രം നടത്താൻ തീരുമാനിച്ചു .സ്ഥലങ്ങളും കടകളും ഗ്രാമപഞ്ചായത് നിശ്ചയിച്ചു ഇന്ന് തന്നെ തഹസിൽദാർക്ക് വിവരങ്ങള്‍ നൽകണം .ഹോം ഡെലിവറിക്കായി ആവശ്യമുള്ള വളണ്ടിയർമാരെ ഗ്രാമപഞ്ചായത് സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും നൽകണം .ഇവർക്ക് തിരിച്ചറിയൽ കാർഡും ടാഗും നൽകണം .എടപ്പാളിലെ രണ്ടു ആശുപത്രി കേന്ദ്രീകരിച്ചും ടെസ്റ്റിനായി സാമ്പിളുകൾ എടുത്തുകൊണ്ടിരിക്കുന്നു . കൂടുതൽ സ്ഥലങ്ങളിൽ പോയി സാമ്പിളുകൾ എടുക്കുന്നതിനും ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനും തീരുമാനിച്ചു .എല്ലാവീടുകളും ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു എടപ്പാളിലെ ആശുപത്രികളിൽ  ജൂൺ മാസം സന്ദർശിച്ചവരുടെ കൃത്യമായ കണക്കു എടുത്തുവരുന്നു . ഒരു ദിവസം കൊണ്ട് ഏകദേശം പകുതി പൂർത്തിയായെന്നു DMO അറിയിച്ചു . ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും അസാധാരണമായ സാഹചര്യത്തെ നേരിടാൻ ജനങ്ങൾ ചെറിയ ബുദ്ധിമുട്ടുകൾ സഹിച്ചും പൂർണ്ണമായും സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു . 

ജൂൺ മാസത്തിലെ റേഷൻ ഇനിയും വാങ്ങാൻ ഉള്ള 8% പേർക്ക് വളണ്ടിയർമാർ മുഖേനയോ അല്ലെങ്കിൽ സമയം ദീർഘിപ്പിച്ചു നൽകിയോ എത്തിക്കാൻ DSO യെ ചുമതലപ്പെടുത്തി . യോഗത്തിൽ ഇടി മുഹമ്മദ് ബഷീർ എംപി, ജില്ലാ കളക്ടർ ,ഡിഎംഒ , DYSP മാർ ,ജനപ്രതിനിധികൾ , CI മാർ ,TSO ,ആശുപത്രി സൂപ്രണ്ടുമാരും മെഡിക്കലോഫീസറും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു .