19 April 2024 Friday

സഹ്റതുൽ ഖുർആൻ ഗ്രാൻറ് പാരൻ്റ്സ് ഡെ സംഘടിപ്പിച്ചു

ckmnews

സഹ്റതുൽ ഖുർആൻ ഗ്രാൻറ് പാരൻ്റ്സ് ഡെ സംഘടിപ്പിച്ചു


ചങ്ങരംകുളം :പന്താവൂർ ഇർശാദ് സഹ്റതുൽ ഖുർആൻ വിദ്യാർത്ഥികളുടെ ഗ്രാൻറ് പാരൻ്റ്സ് ഡെ വിപുലമായി സംഘടിപ്പിച്ചു. പുതു തലമുറയിലെ കുരുന്നുകൾ കലർപ്പില്ലാത്ത സ്നേഹപ്രകടനത്തോടെ അവരുടെ ഗ്രാൻ്റ് പാരൻ്റ്സിനു ഉപഹാരങ്ങൾ നൽകി. 2021-22 അധ്യയന വർഷത്തിലെ സ്പോർട്സ് മീറ്റ് മെഡലുകൾ  വിദ്യാർത്ഥികൾക്ക് ഗ്രാൻ്റ് പാരൻ്റ്സ് വിതരണം ചെയ്തു.  കുരുന്നു മക്കളെ ശാസിക്കുന്നതിനു പകരം നല്ല മാതൃകകൾ സൃഷ്ടിക്കാൻ കഴിയുകയെന്നതാണു മക്കൾക്കു നൽകേണ്ട പ്രധാന കാര്യമെന്ന് വിഷയാവതാരകൻ ഹുസൈൻ അൻവരി കല്ലൂർ അഭിപ്രായപ്പെട്ടു. ഇർശാദ് കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ കേരള ഹസൻ ഹാജി  ഉദ്ഘാടനം ചെയ്തു. കെ. സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. വി പി ഷംസുദ്ധീൻ ഹാജി, പി പി നൗഫൽ സഅദി, കെ പി എം ബശീർ സഖാഫി, എം കെ ഹസൻ നെല്ലിശേരി, കെ എം ശരീഫ് ബുഖാരി, പി പി മുഹമ്മദ് ഹാജി, ഇബ്രാഹീം മുസ്‌ലിയാർ കാലടി . എ കുഞ്ഞിപ്പ ഹാജി, കെ പി ഉമർ സഖാഫി സംബന്ധിച്ചു..