18 April 2024 Thursday

ട്രിപ്പിൾ ലോക് ഡൗണ് ജനങ്ങളുടെ ദുരിതങ്ങൾ അകറ്റണം: മുസ്ലീം ലീഗ്

ckmnews



ചങ്ങരംകുളം: കോവിഡ് സാമൂഹ്യ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് പൊന്നാനി താലൂക്കിൽ നിലനിൽക്കുന്ന ട്രിപ്പിൾ ലോക് ഡൗണിൻ്റെ മറവിൽ ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് മുസ്ലീം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. അവശ്യസാധനങ്ങൾ വാങ്ങുന്നതിന് അപ്രായോഗ്യമായ നിർദ്ദേശങ്ങൾ വെച്ച് ജനങ്ങളെ പരിഭ്രാന്തിയിലേക്ക് തള്ളിവിടുകയാണ് സാധാരണ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് പഞ്ചായത്തുകളിൽ മേഖല തിരിച്ച് കടകൾ തുറക്കണമെന്നും, അടിയന്തിര ഘട്ടങ്ങളിൽ പുറത്ത് പോകുന്നതിന് ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും, അതോടപ്പം താലൂക്കിനകത്ത് സമ്പർക്കപ്പട്ടികയിലുള്ളവരെ എത്രയും പെട്ടെന്ന് കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്നും നേതാക്കളായ സംസ്ഥാന വൈസ് പ്രസിഡണ്ട് സി പി ബാവഹാജി, ജില്ലാ വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ, മണ്ഡലം നേതാക്കളായ അഹമ്മദ് ബാഫഖി തങ്ങൾ, ഇബ്രാഹിം മൂതൂർ, ഷാനവാസ് വട്ടത്തൂർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു: