28 March 2024 Thursday

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബിഡികെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും കോട്ടക്കൽ റോവേഴ്സും  പികെഎംഎം എച്ച്എസ്എസ്  എടരിക്കോട് സ്കൗട്ട്സ് ആൻഡ് ഗൈഡ്സും സംയുക്തമായി തിരൂർ ഗ: വ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.82 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 32 പുതു രക്തദാതാക്കൾ ഉൾപ്പെടെ 40 പേർ രക്തം ദാനം ചെയ്തു.ക്യാമ്പിന് ബി ഡി കെ മലപ്പുറം ജില്ലാ രക്ഷാധികാരി യുസുഫ് പുതുപ്പറമ്പ്, പ്രസിഡന്റ്‌ രഞ്ജിത്ത് വെള്ളിയാമ്പുറം,  ജോയിൻ സെക്രട്ടറി സനൂപ് കോട്ടക്കൽ, ബി ഡി കെ തിരൂരങ്ങാടി താലൂക്ക് രക്ഷാധികാരി റഹീം പാലേരി, സെക്രട്ടറി ജുനൈദ് പി കെ, വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ, ജോയിൻ സെക്രട്ടറി മുനീർ പുതുപ്പറമ്പ് എക്സിക്യൂട്ടീവ് അംഗം അസ്‌ലം പുതുപ്പറമ്പ് 

എയ്ഞ്ചൽസ് വിംഗ് അംഗങ്ങളായ ഫാത്തിമ സുബ്ന, ഫാത്തിമ ഷഹാന, മുൻസില ബിൻസി, സാനിദ തസ്‌നി, ഫാത്തിമ നിസ്‌നി, ഹിബ  പി കെ എം എം എച്ച് എസ് എസ് സ്കൗട്ട് മാസ്റ്റർ രാജേഷ്,

സ്കൗട്ട് കോർഡിനേറ്റർ സലാഹുദ്ധീൻ, റോവർ ലീഡർ ഹൈദരാലി

വി പി, സീനിയർ റോവർ മേറ്റ്‌ ബാസിത് , റോവേഴ്സ് സൽമാൻ , ഷെഗിൽ , അജ്മൽ പി കെ എം എം എച്ച് എച്ച് എസ് എസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി