20 April 2024 Saturday

ഒരു കുടുംബത്തിലെ നാല് പേർ ഭാരതപുഴയിൽ ചാടി ജീവനൊടുക്കി ;സംഭവം ഒറ്റപ്പാലത്ത്

ckmnews



പാലക്കാട്: പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. നാല് പേരുടെ മൃതദേഹവും കണ്ടെടുത്തു. കൂട്ടുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരാണ് പുഴയിൽച്ചാടിയത്.


2012 ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അജിത്ത്കുമാർ. ഈ കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്