24 April 2024 Wednesday

അക്വ കൾച്ചർ ആന്റ് ഫിഷറി മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടി റൈഹാനത്ത്.പിവി

ckmnews



ചങ്ങരംകുളം:കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിൽ പൊന്നാനി എം.ഇ.എസ് കോളേജിൽ നിന്നാണ് അക്വ കൾച്ചർ ആന്റ് ഫിഷറി മൈക്രോ ബയോളജിയിൽ  റൈഹാനത്ത്. പി.വി. ഡോക്ടറേറ്റ് നേടിയത്.കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസിലെ അസോസ്യേറ്റ് പ്രൊഫസർ ഡോ:രഞ്ജിത്തിൻറയും,എം. ഇ. എസ് .കോളേജ് അക്വാകൾച്ചർ ഡിപ്പാർട്ട്മെന്റിലെ മുൻ അസോസ്യേറ്റ് പ്രൊഫസർ , ഡോ: റസിയ ബീഗത്തിന്റയും കീഴിലായിരുന്നു പഠനം.പുറങ്ങ് പിലാക്ക വീട്ടിൽ കുഞ്ഞിമോൻ ഉമ്മു സൽമത്ത് എന്നവരുടെ മകളാണ് റൈഹാനത്ത്.പെരുമുക്ക് പുലാക്കൽ അബ്ദുൾ റഷീദ് ഭർത്താവാണ്.മക്കൾ, അബ്‌യാസ് അബ്ദുറഹ്മാൻ , ഇഷാൽ മർയം