25 April 2024 Thursday

ഡിവൈഎഫ്ഐ കോക്കൂർ മേഖലാ സമ്മേളനം തുടങ്ങി

ckmnews


ചങ്ങരംകുളം:ഡിവൈഎഫ്ഐ കോക്കൂർ മേഖലാ സമ്മേളനത്തിന് കോലിക്കര വേലായുധൻ നഗറിൽ തുടക്കമായി.മേഖലാ പ്രസിഡണ്ട് ഷജീർ പതാക ഉയർത്തി. മലപ്പുറം ജില്ലാ ജോയിൻ സെക്രട്ടറി ഷിനേഷ് കണ്ണത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.നികേഷ് കോക്കൂർ രക്തസാക്ഷി പ്രമേയവും ദിജിത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എൻ ഉണ്ണി, ഇ കെ ദിലീഷ്, ഷഹന നാസർ, ബിജീഷ് കോക്കൂർ തുടങ്ങിയവർ സംബന്ധിക്കുന്നു. റഷീദ് എംപി സ്വാഗതം പറഞ്ഞു.