29 March 2024 Friday

കിഴിക്കര & ഒതളൂർ ചിറക് യുണിറ്റ് സംഗമം ഷാനവാസ് വട്ടത്തുർ ഉദ്ഘാടനം ചെയ്തു

ckmnews



ചങ്ങരംകുളം:പുതിയ കാലം പുതിയ വിചാരം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യുണിറ്റ് തലങ്ങളിൽ നടത്തിവരുന്ന സംഘടനാ ശാക്തീകരണ കാമ്പയിൻ "ചിറക്" ആലംകോട് പഞ്ചായത്തിലെ കിഴിക്കര,ഒതളൂർ യൂണിറ്റിൽ പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് ജന:സെക്രെട്ടറി ഷാനവാസ് വട്ടത്തുർ ഉദ്ഘാടനം ചെയ്തു.കബീർ കിഴിക്കര അദ്ധ്യക്ഷത വഹിച്ചു.ഹാഫിള് നിഷാൻ ഇസ്മയിൽ, സ്റ്റേറ്റ് പാര പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ മുബീൻ കിഴിക്കര എന്നിവർക്ക് സ്നേഹോപഹാരം നൽകി.ഷബീർ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി.അഹമ്മദുണ്ണി കാളാച്ചാൽസി,സികെ അഷ്‌റഫ്,ഫവാസ് കെവി,ഷബീർ മാങ്കുളം,പിപി യൂസഫലി,ജഫീറലി പള്ളിക്കുന്ന്,സിറാജ് ഒതളൂർ തുടങ്ങിയവർ ആശംസകളറിയിച്ചു.ഹബീബ് ഖിറാഅത്ത് പാരായണം ചെയ്ത സംഗമത്തിന് സാബിഹ് ഒതളൂർ സ്വാഗതവും മുബാറക്ക് കിഴിക്കര നന്ദിയും പറഞ്ഞു.