23 April 2024 Tuesday

കടവനാട് മുഹമ്മദിന് സ്വീകരണവും ആദരവും ഫെബ്രുവരി 26ന് പൊന്നാനിയിൽ നടക്കും

ckmnews



പൊന്നാനി:എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കടവനാട് മുഹമ്മദിന്

വിദ്യാർത്ഥികളും,അദ്ധ്യാപകരും,നാട്ടുകാരും ചേർന്ന് ഒരുക്കുന്ന സ്വീകരണവും ആദരവും ഫെബ്രുവരി 26ന് എം ഇ എസ് കോളേജിൽ ഇ കെ ഇമ്പിച്ചി ബാവ ഓഡിറ്റോറിയത്തിൽ നടക്കും.ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നിയമ സഭ സ്പീക്കർ എം ബി രാജേഷ്,ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,എം പി ഇ ടി മുഹമ്മദ് ബഷീർ, എം എൽ എ നന്ദകുമാർ, മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം, നോർക്ക വൈസ് ചെയർമാൻ ശ്രീരാമ കൃഷ്‌ണൻ, മുൻ മന്ത്രിമാരായ അബ്ദു റബ്ബ്,കെ പി രാജേന്ദ്രൻ, വി ടി ബൽറാം തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.