29 March 2024 Friday

അൻമിക കുടുംബശ്രീ യൂണിറ്റ് ഉത്പാദിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നടത്തി

ckmnews

അൻമിക കുടുംബശ്രീ യൂണിറ്റ് ഉത്പാദിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നടത്തി


ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം ആലംകോട് അൻമിക കുടുംബശ്രീ പച്ചക്കറി തൈ ഉത്പാദന

യൂണിറ്റ് തയ്യാറാക്കിയ തൈകളുടെ വിതരണോദ്ഘാടനം  പെരുമുക്കിൽ വെച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:ഇ സിന്ധു നിർവഹിച്ചു, ആലംകോട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി വി കരുണാകരൻ, ആലംകോട് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ,വാർഡ് മെമ്പർ അബ്‌ദുൾ ഹക്കീം പെരുമുക്ക്,ആലംകോട് കൃഷി അസിസ്റ്റന്റ് സുബീഷ് എൻ പി, കുടുംബശ്രീ CDS ചെയർപേഴ്സൻ അനിതദിനേശ്,കുടുംബശ്രീ അംഗങ്ങൾ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.