29 March 2024 Friday

ഡിവൈഎഫ്ഐ ആലങ്കോട് മേഖല സമ്മേളനം നടത്തി

ckmnews


ചങ്ങരംകുളം:ഡിവൈഎഫ്ഐ ആലങ്കോട് മേഖല സമ്മേളനം പന്താവൂർ ധീരജ് നഗറിൽ നടന്നു.മേഖല പ്രസിഡന്‍റ് ധനീഷ് പതാക ഉയർത്തി. അഞ്ചന രക്തസാക്ഷി പ്രമേയവും, ഹര്‍ഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഡിവൈഎഫ്ഐ ജില്ല വെെസ് പ്രസിഡന്‍റ് പി ഷെബീര്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റിയംഗം എ സിദ്ധീക്ക്, എടപ്പാൾ ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ ഷിഹാബ്, ധനീഷ്, യദുഗോപക്, മേഖല ആലങ്കോട് ട്രഷറർ എന്‍ പി ഫാസിൽ, മേഖല ജോയി സെക്രട്ടറിമാരായ റൗഫ്, ജാസിർ, വെെസ് പ്രസിഡന്‍റമാരായ റാഷിദ്, റാഷിദ്, അനസ് എന്നിവർ സംസാരിച്ചു.സ്വാഗതസംഘം കൺവീനർ രധീഷ് സ്വാഗതം പറഞ്ഞു.