20 April 2024 Saturday

സംസ്ഥാന പാതയിൽ വളയംകുളത്ത് വിദ്യാർത്ഥി സംഘർഷങ്ങൾ പതിവാകുന്നു.

ckmnews

.
ചങ്ങരംകുളം:സംസ്ഥാന പാതയിൽ വളയംകുളത്ത് വിദ്യാർത്ഥി സംഘർഷങ്ങൾ പതിവാകുന്നു.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ വളയംകുളത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് സംസ്ഥാന പാതയോരത്ത് ഏറ്റ് മുട്ടുന്നത്.റാഗിങ്ങിന്റെ പേരിലും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിലും തുടങ്ങുന്ന തർക്കങ്ങളും വാക്കേറ്റങ്ങളും ആണ് സംഘർഷത്തിലേക്ക് നീങ്ങുന്നത്.പലപ്പോഴും ക്യാമ്പസിനുള്ളിൽ നിന്ന് തുടങ്ങുന്ന സംഘർഷം തിരക്കേറിയ സംസ്ഥാന പാതയിലേക്ക് നീളുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്.പലപ്പോഴും തലനാരിഴക്കാണ് വിദ്യാർത്ഥികൾ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് .ഏതാനും ദിവസം മുമ്പ് റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദ്ധിക്കുന്നതും വിദ്യാർത്ഥിയും ബൈക്ക് യാത്രികനും അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടുന്നതും പ്രദേശവാസികൾ മൊബൈലിൽ ചിത്രീകരിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.കഴിഞ്ഞ ദിവസം വളയംകുളം സെന്ററിൽ നടന്ന സംഘർഷത്തിന്റെ സിസി കേമറ ദൃശ്യവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.സംഘർഷങ്ങളുടെ പേരിൽ കോളേജ് അടക്കുന്നതും പഠനം മുടങ്ങുന്നതും പതിവാകുമ്പോഴും കോളേജ് അധികൃതർ ഇത്തരം വിദ്യാർത്ഥികൾക്ക് പ്രോൽസാഹനം നൽകുന്ന നടപടികൾ സ്വീകരിക്കുന്നതാണ് വിദ്യാർത്ഥികളിൽ അക്രമവാസന വളർത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം

വളയംകുളത്ത്  സംഘര്‍ഷം പതിവാകുന്നു കഴിഞ്ഞ ദിവസവും വിദ്യാര്‍ത്ഥികള്‍ ഏറ്റു മുട്ടി ദൃശ്യങ്ങള്‍ വൈറല്‍