19 April 2024 Friday

ഇർശാദ് ആർട്സ് ഫെസ്റ്റിനു പ്രൗഢമായ തുടക്കം

ckmnews

ഇർശാദ് ആർട്സ് ഫെസ്റ്റിനു പ്രൗഢമായ തുടക്കം


ചങ്ങരംകുളം:പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ആർട്സ് ഫെസ്റ്റ് ആർട്ടോറിയത്തിനു പ്രൗഢമായ തുടക്കം.വിദ്യാർത്ഥികളുടെ വൈവിധ്യങ്ങളായ കഴിവുകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ  നാലു കാറ്റഗറിയിലായിട്ടാണ് ആർട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.വിദ്യാർത്ഥികളുടെ രചനാ വൈഭവവും ക്രിയാത്മകമായ ചിന്താശേഷിയും അവതരണ മികവും കൂടുതൽ അവസരങ്ങളിലൂടെ പരിശീലിപ്പിക്കപ്പെടുകയാണ് ആർട്ടോറിയത്തിൻ്റെ ലക്ഷ്യം. അറുപതോളം ഇനങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന  ഫെസ്റ്റ് ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രഭിത ടീച്ചർ, ഇർശാദ് ഭാരവാഹികളായ കെ സിദ്ധീഖ് മൗലവി അയിലക്കാട് , വി പി ഷംസുദ്ധീൻ ഹാജി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി ,സ്കൂൾ പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി, ബശീർ സഖാഫി, പ്രൊ: അനീസ് ഹൈദരി  സംബന്ധിച്ചു.