25 April 2024 Thursday

അപ്രതീക്ഷിതമായ ട്രിപ്പിൾ ലോക്ക് ഡൗണ് ജനങ്ങളെ വലക്കുന്നു ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

ckmnews


പൊന്നാനി:കോവിഡ് സമൂഹ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊന്നാനി താലൂക്കിൽഅപ്രതീക്ഷിതമായി ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലും ആശങ്കയിലും ആക്കിയിരിക്കുകയാണെന്നും വേണ്ടത്ര മുൻകരുതലുകൾ എടുക്കാതെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് മൂലം ഭക്ഷ്യസാധനങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും കാണിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ പിടി അജയ് മോഹന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.ഒരു പഞ്ചായത്തിൽ ഒന്നോ രണ്ടോ കടകൾക്ക് മാത്രമാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.ഫോൺ മുഖേനയാണ് ആളുകൾക്ക് ഭക്ഷ്യ വസ്തുക്കൾ വാങ്ങിക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്.തുറന്നു പ്രവർത്തിക്കുന്ന കടകളിലേക്ക് വരുന്ന ഫോൺ കോളുകളുടെ ബാഹുല്യം കാരണം മിക്ക കടയുടമകളും ഫോൺ സ്വിച്ച്ഓഫ് ചെയ്തു വെച്ചിരിക്കുകയാണ്.ഇത് മൂലം സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.ജനങ്ങളുടെ ബുദ്ധിമുട്ടിനു അറുതി വരുത്താൻ ഭക്ഷ്യസാധനങ്ങളും മറ്റു അവശ്യവസ്തുക്കളും വില്പന നടത്തുന്ന കടകൾക്ക് വൈകിട്ട് മൂന്ന് മണി വരെ പ്രവർത്തനാനുമതി നൽകണമെന്നുമാണ് കെപിസിസി സെക്രട്ടറി കൂടിയായ അജയ്മോഹന്‍ അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടത്.