25 April 2024 Thursday

കക്കിടിക്കൽ ചിറക് യുണിറ്റ് സംഗമം കെസി ശിഹാബ് ഉദ്ഘാടനം ചെയ്തു

ckmnews

കക്കിടിക്കൽ ചിറക് യുണിറ്റ് സംഗമം കെസി ശിഹാബ് ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:പുതിയ കാലം പുതിയ വിചാരം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യുണിറ്റ് തലങ്ങളിൽ നടത്തിവരുന്ന സംഘടനാ ശാക്തീകരണ കാമ്പയിൻ "ചിറക്" ആലംകോട് പഞ്ചായത്തിലെ കകിടിക്കൽ യൂണിറ്റിൽ ജില്ലാ മുസ്‌ലിംയൂത്ത് ലീഗ് സെക്രട്ടറി കെസി ശിഹാബ് ഉദ്ഘാടനം ചെയ്തു .ആബിദ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.പി എസ് സി വഴി അദ്ധ്യാപക നിയമനം ലഭിച്ച സി.കെ മുഹമ്മദ് ഷെരിഫ് മാസ്റ്റർ, മുസ്തഫ മാസ്റ്റർ . റജീന ടീച്ചർ, ട്രോമ കെയർ പ്രവർത്തകൻ ഇ.വി മുഹമ്മദലി എന്നിവർക്ക് സ്നേഹോപഹാരം നൽകി.അഷ്‌കർ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ ശാഖയിലെ പഴയ കാല നേതാക്കളെ ഉമ്മർ തലാപ്പിൽ അനുസ്മരിച്ചു.ഷാനവാസ്‌ വട്ടത്തൂർ,സികെ ബാപ്പിനു ഹാജി, ഷെബീർ ബിയ്യം, അഡ്വ: കെ.എ. ബക്കർ ,കെവി കുഞ്ഞിമൊയ്തു ,ഷബീർ മാങ്കുളം, ബഷീർ പന്താവൂർ ഷമീം ടി, അൻസബ് കെ.വി. ഫായിഷ് കെ.പി ആശംസകളറിയിച്ചു  കെ.വി അജ്മൽ ഖിറാഅത്ത് പാരായണം ചെയ്ത സംഗമത്തിന് എൻ റഷീദ് സ്വാഗതവും സി.കെ അഷ്റഫ് നന്ദിയും പറഞ്ഞു.