19 April 2024 Friday

പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് വർണാഭമായ തുടക്കം

ckmnews

പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് വർണാഭമായ തുടക്കം


പൊന്നാനി:പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ കെ.ജി വിദ്യാർത്ഥികളെ വർണശബളമായ ചടങ്ങിൽ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.പൊന്നാനി മുനിസിപ്പൽ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ വി.പി സുരേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് എം.വി റെയ്സി ടീച്ചർ സ്വാഗതമോതി. പിടിഎ പ്രസിഡൻ്റ്  വി ഹംസു അധ്യക്ഷനായി. കുളിർമ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി ജൂലിഷ് എബ്രഹാം ടീച്ചർ, സുജിത ടീച്ചർ, അനിത ടീച്ചർ, സജ്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനാലാപന പരിപാടിയും ആകർഷകമായി.സ്റ്റാഫ് സെക്രട്ടറി ദിപു ജോൺ മാസ്റ്റർ, സി.കെ റഫീഖ് മാസ്റ്റർ, ടി.വി ബൈജു മാസ്റ്റർ, കെ.വി അഫിയ ടീച്ചർ എന്നിവർ സംസാരിച്ചു. കെ.ജി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.