29 March 2024 Friday

ചങ്ങരംകുളം ചിയ്യാന്നൂര്‍ സ്വദേശിയുടെ ഷോര്‍ട്ട് ഫിലിംന് രണ്ട് അവാര്‍ഡുകള്‍

ckmnews


ചങ്ങരംകുളം:ചിയ്യാന്നൂര്‍ സ്വദേശി വൈശാഖ് സാഞ്ചസ് സംവിധാനം ചെയ്ത ''ഊരാകുടുക്ക് '' എന്ന ഹ്രസ്വചിത്രത്തിനാണ് അവാര്‍ഡുകള്‍ ലഭിച്ചത്.       ബയോസ്കോപ് സിനി ഫിലിം ഫെസ്റ്റിവല്‍ 2022 നടത്തിയ ഫിലിം ഫെസ്റ്റിവലില്‍ ആണ് ചിത്രത്തിന് അംഗീകാരം ലഭിച്ചത്.ബിസ്കോപ് ബെസ്റ്റ് ഫിലിം അവാര്‍ഡ്,ബെസ്റ്റ് കണ്‍സെപ്റ്റല്‍ ഫിലിം

എന്നീ രണ്ട് കാറ്റഗറിയില്‍ ആണ് ചിത്രത്തിന് അംഗീകാരം ലഭിച്ചത്.മലയാളം , തമിഴ്, മറാത്തി, കന്നട , ആസാമി , ബംഗാളി 

എന്നീ ഭാഷയില്‍ നിന്നുള്ള ചിത്രങ്ങള്‍ മല്‍സരത്തിന് പങ്കെടുത്തിരുന്നു.രമണന്‍സ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ചിയ്യാന്നൂര്‍ സ്വദേശി വൈശാഖ് സാഞ്ചസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.വിഷ്ണു ചിയ്യാന്നൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് .

പൂർണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ക്യാമറക്ക് ജീവന്‍ നല്‍കിയത് ശരത്ത് ചാലിശ്ശേരി ആണ്.ഒരു സാധാരണ ഫാമിലിയിലെ പെണ്‍കുട്ടിയും , ആണ്‍കുട്ടിയും , നേരിടുന്ന ജീവിത സാഹചര്യങ്ങള്‍  ചര്‍ച്ച ചെയ്യുന്ന ഊരാകുടുക്ക് ഇവരുടെ ആദ്യ ഹ്രസ്വചിത്രം കൂടിയാണ് . 

ശാന്ത , സ്നേഹ , അംബിക , വിഷ്ണു ചിയ്യാന്നൂര്‍ , അഭിലാഷ് ചാലിശ്ശേരി , രാഹുല്‍ ചിയ്യാന്നൂര്‍ , വൈശാഖ് സാഞ്ചസ് , എന്നിവര്‍ ആണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. വൈശാഖ്  സാഞ്ചസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ 'കുഞ്ഞിമാളു'സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനം 2021 അനുബന്ധ പരിപാടിയായി തിരൂർ സ്വാഗത സംഘം നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ രണ്ടാസ്ഥാനം ലഭിച്ചിരുന്നു