28 March 2024 Thursday

വി സെയ്തിന് ദേശാഭിമാനി ലോക്കൽ സമ്മേളനത്തിൽ ആദരം

ckmnews

വി സെയ്തിന്  ദേശാഭിമാനി ലോക്കൽ സമ്മേളനത്തിൽ ആദരം 


മലപ്പുറം:ജൂനിയർ ചേംബർ ഇൻ്റർനേഷണലിൻ്റെ ഈ വർഷത്തെ ഔട്ട് സ്റ്റാൻഡിങ് മീഡിയ പേഴ്സൺ അവാർഡ് നേടിയ ദേശാഭിമാനി എടപ്പാൾ ഏരിയ ലേഖകൻ വി സെയ്തിനെ സിപിഐ എം  ദേശാഭിമാനി മലപ്പുറം ലോക്കൽ സമ്മേളനത്തിൻ്റെ ആദരം. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ ഉപഹാരം നൽകി ആദരിച്ചു. 

ജെസിഐ അവാർഡിനു പുറമെ, സംസ്ഥാന കുടുംബശ്രീ മേളയുടെ മികച്ച റിപ്പോര്‍ട്ടിംങിനുള്ള അവാര്‍ഡ്, സരസ് മേളയുടെ മികച്ച റിപ്പോര്‍ട്ടിനുള്ള സംസ്ഥാന അവാര്‍ഡ്, സഖാവ് കണ്ണന്‍നായര്‍ ദിന അവാര്‍ഡ്, സംസ്ഥാന കാര്‍ഷിക വിപണനമേള അവാര്‍ഡ്, ചങ്ങരംകുളം പൊലീസ് സേനയുടെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ്, ഏഷ്യന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.