27 March 2023 Monday

വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു; ഐ.എന്‍.ടി.യു.സി നേതാവ് റിമാന്‍റില്‍

ckmnews

കല്‍പ്പറ്റ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന (rape case) യുവതിയുടെ പരാതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ (intcu leader) കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പി.സി സുനിലിനെതിരെയാണ് യുവതിയുടെ പരാതി. 

വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഐ.എന്‍.ടി.യു.സിക്ക് കീഴിലുള്ള   ഫാം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവും പൂക്കോട് സര്‍വകലാശാല യുണിറ്റ് പ്രസിഡന്റുമാണ് സുനില്‍. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിയാണ് പരാതിക്കാരി.