29 March 2024 Friday

ആലംകോട്,തച്ചുപറമ്പ് യൂണിറ്റുകളിൽ ചിറക് യുണിറ്റ് സംഗമം നടന്നു

ckmnews

ആലംകോട്,തച്ചുപറമ്പ് യൂണിറ്റുകളിൽ ചിറക് യുണിറ്റ് സംഗമം നടന്നു


ചങ്ങരംകുളം:പുതിയ കാലം പുതിയ വിചാരം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യുണിറ്റ് തലങ്ങളിൽ നടത്തിവരുന്ന സംഘടനാ ശാക്തീകരണ കാമ്പയിൻ "ചിറക്" ആലംകോട് പഞ്ചായത്തിലെ ആലംകോട്,തച്ചുപറമ്പ് യൂണിറ്റുകളിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെസി ശിഹാബ് ഉദ്ഘാടനം ചെയ്തു .ഷഫീക് തച്ചുപറമ്പ് അധ്യക്ഷനായിരുന്നു.ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം മുഖ്യ പ്രഭാഷണം നടത്തി.കെഎംഎ ജബ്ബാർ,ടിസി അബൂബക്കർ,റഹീം മാന്തടം,അബു ആലംകോട്,സിവി അഷ്‌റഫ്,കെഎം മുഹമ്മദ്, തുടങ്ങിയവർ ആശംസകളറിയിച്ചു.ഷാമിൽ ഖിറാഅത്ത് പാരായണം ചെയ്ത സംഗമത്തിന് ജവാഹിർ ആലംകോട് സ്വാഗതവും കെഎം സഹൂദ് തച്ചുപറമ്പ് നന്ദിയും പറഞ്ഞു.