18 April 2024 Thursday

ട്രിപ്പിൾ ലോക്ക് ഡൗണ്‍ : എടപ്പാളിലും ചങ്ങരംകുളത്തും പ്രവര്‍ത്തിക്കുന്നത് മെഡിക്കല്‍ സ്റ്റോര്‍ മാത്രം

ckmnews


ചങ്ങരംകുളം: ട്രിപ്പിൾ ലോക്ക് ഡൗണിൽ നിശ്ചലമായ എടപ്പാള്‍ ചങ്ങരംകുളം മേഖലയില്‍ കടകൾ അടഞ്ഞ് കിടന്നു.ഗ്രാമപ്രദേശങ്ങളിൽ രാവിലെ കടകൾ തുറന്നങ്കിലും പത്ത് മണിയോടെ അടച്ച് പൂട്ടി. എടപ്പാൾ ടൗണിൽ അനുമതിയുള്ള ഏഷ്യൻ ഹൈപ്പർ മാർക്കറ്റും തൃവേണി സൂപ്പർ മാർക്കറ്റും ഏതാനും ചില മെഡിക്കൽ സ്റ്റോറുകളുമാണ് പ്രവർത്തിക്കുന്നത്.ചങ്ങരംകുളത്ത് ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലായി അനുമതിയുള്ള രണ്ട് പലചരക്ക് കടകളും പച്ചക്കറി കടകളും മെഡിക്കല്‍ സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കാലത്ത് തന്നെ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ചെറിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും പത്ത് മണി കഴിഞ്ഞതോടെ അങ്ങാടികള്‍ നിശ്ചലമായി.ടൗണിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ പലതും അടഞ്ഞു കിടക്കുകയാണ്.ടൗണിൽ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.വരും ദിവസങ്ങളായി നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നാണ്  അറിയാന്‍ കഴിയുന്നത്.