28 March 2024 Thursday

കരുവന്നൂ‍ർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഒരു കേസ് കൂടി രജിസ്റ്റ‍ർ ചെയ്തു

ckmnews

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബിജു കരീം, ജീൽസ്, ബിജോയ് എന്നിവരെ പ്രതികളാക്കിയാണ് എഫ്.ഐആർ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സി.കെ ജിൽസ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റും ബിജോയ് കമ്മീഷൻ ഏജന്റുമായിരുന്നു. നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിലാണ് പുതിയ കേസ്. ബാങ്കിൽ അംഗത്വമെടുക്കുന്നതിന് നൽകിയ രേഖകളുപയോഗിച്ച് ആദ്യം 25 ലക്ഷത്തിൻ്റെയും പിന്നീട് 50 ലക്ഷം രൂപയുടെയും വായ്പ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.  കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് നിലവിലുള്ളത്.