19 April 2024 Friday

പൊന്നാനി താലൂക്ക് കടുത്ത നിയന്ത്രണത്തിലേക്ക് , പെട്രോള്‍ പമ്പ് ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും

ckmnews



പൊന്നാനി:കോവിഡ് സമൂഹ വ്യാപനം സംശയിക്കുന്ന പശ്ചാതലത്തില്‍ പൊന്നാനി താലൂക്കിലെ  മുഴുവന്‍ പ്രദേശങ്ങളിലും നിയന്ത്രണം കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി.പെട്രോള്‍ പമ്പ് മെഡിക്കല്‍ സ്റ്റോറുകള്‍  ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപനങ്ങളും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടണം.അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ഓരോ പഞ്ചായത്തുകളിലും സ്ഥാപനം തുറക്കും ഇവരുടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തും അവശ്യ സാധനങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചു നല്‍കും. ദ്രുതകര്‍മ്മ സേന ഇന്ന് രാത്രി പൊന്നാനിയില്‍ എത്തും.100 ബൈക്കുകളിലായി പ്രദേശത്ത് പോലീസിന്റെ പ്രത്യേക പെട്രോളിങ് ഉണ്ടാവും.

_അവശ്യവസ്തുക്കൾ ലഭ്യമാക്കാൻ പഞ്ചായത്തുകളിൽ ഒരു മെഡിക്കൽ ഷോപ്പും, ഒരു കച്ചവട സ്ഥാപനവും മാത്രം തുറക്കാനാണ് അനുമതി നൽകുക.ചാവക്കാട്- കുറ്റിപ്പുറം പൊന്നാനി-എടപ്പാൾ തൃശൂർ-കോഴിക്കോട് ദേശീയപാതകൾ മാത്രം ഗതാഗതത്തിന്നായി തുറന്നു നൽകും. മറ്റു പാതകൾ അടച്ചിടും.
ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്ന് പെരുമ്പടപ്പ് വഴിയുള്ള റോഡും പാലക്കാട് ജില്ലയില്‍ നിന്ന് കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളജ് വഴിയുള്ള റോഡും അടക്കും. പാലക്കാട് ജില്ലയിലേക്കുള്ള പ്രവേശനം നിയന്ത്രിതമായിരിക്കും. അഞ്ച് പോയിന്റുകളിലൂടെ മാത്രമെ ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തു പോകാനും വരാനും അനുമതിയുള്ളൂ. ജങ്കാര്‍ സര്‍വീസും അനുവദിക്കുകയില്ല. പലചരക്ക് കടകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കടകളും അടവായിരിക്കും. ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വീടുകളിൽ കോറൻ്റൈനിൽ കഴിയുന്നവർക്ക് പ്രത്യേക പോലീസ് നിരീക്ഷണം ഏർപ്പെടുത്തും,ഡ്രോൺ ക്യാമറാ നിരീക്ഷണവും ശക്തമാക്കും.ജില്ലാ ഭരണകൂടം വിളിച്ച് ചേര്‍ത്ത പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും യോഗത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനമായത്.