19 April 2024 Friday

ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി സ്മാരക വായനശാലയിൽ ലോക മാതൃഭാഷ ദിനാചരണം നടത്തി

ckmnews


എടപ്പാൾ:അയങ്കലം ആറു കണ്ടത്തിൽ മുഹമ്മദ് ഹാജി സ്മാരക വായനശാലയിൽ ലോക മാതൃഭാഷ ദിനാചരണം നടന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പ്രേമലത  ഉദ്ഘാടനം ചെയ്ത  യോഗത്തിൽ എഴുത്തുകാരൻ നന്ദൻ വിഷയാവതരണം നടത്തി. വായനശാല പ്രസിഡണ്ട് എ കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.പി.സുധാകരൻ സ്വാഗതവും പി.രാമചന്ദ്രൻ ഭാഷാപ്രതിജ്ഞയും ചൊല്ലി.റഫീഖ് എടപ്പാൾ,വി.കെ കൃഷ്ണകുമാർ,ടി.പി.സുബ്രഹ്മണ്യൻ, പി.വി അൻസിഫ് എന്നിവർ സംസാരിച്ചു.