20 April 2024 Saturday

എരുമപ്പെട്ടി വെള്ളറക്കാട് വീടിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ckmnews

എരുമപ്പെട്ടി വെള്ളറക്കാട്

വീടിനുള്ളിൽ യുവാവിനെ

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


കുന്നംകുളം:എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയായയുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളറക്കാട് എടക്കളത്തൂർ പരേതനായ ജോസിൻ്റെ മകൻ ജോമി(25)യാണ് മരിച്ചത്.തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് വീടിനുള്ളിലെ കിടപ്പ്മുറിൽ തൂങ്ങിയ നിലയിൽ കണ്ടത്. വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ നാട്ടുകാരേയും ജോമിയുടെ സുഹൃത്തുക്കളേയും വിളിച്ച് വരുത്തി മുറിയുടെ വാതിൽ ചവിട്ടി തുറക്കുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അവിവാഹിതനായ ജോയി സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.മാതാവ് :മിനി .

സഹോദരി: ജിസ്മി ജോസ്.