23 April 2024 Tuesday

ആലംകോട് ബി.ടി.എം.യു.പി.സ്കൂളിൽലോക മാതൃഭാഷാ ദിനാചരണം നടത്തി

ckmnews

ആലംകോട് ബി.ടി.എം.യു.പി.സ്കൂളിൽലോക മാതൃഭാഷാ ദിനാചരണം നടത്തി


ചങ്ങരംകുളം:ആലംകോട് ബി.ടി.എം.യു.പി.സ്കൂളിൽ ലോക മാതൃഭാഷാ ദിനം സമുചിതമായി ആ ചരിച്ചു.രണ്ടു വർഷത്തിനു ശേഷം മുഴുവൻ കുട്ടികളും സ്കൂളിലെത്തിയ സുദിനം കൂടിയായിരുന്നു ഇന്ന് രാവിലെ അസംബ്ലിയ്ക്കു ശേഷം പി.ടി.എ. പ്രസിഡന്റ് പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജാ മേരി സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ അനസ് യൂസഫ് യാസിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.അടാട്ട് വാസുദേവൻ മാസ്റ്റർ കുട്ടികൾക്ക്  മാതൃഭാഷാദിന സന്ദേശം നൽകി.അധ്യാപകരായ സീന ടീച്ചർ, ജോളി ടീച്ചർ, ജലീൽ മാസ്റ്റർ എന്നിവർ ആശംസകളറിയിച്ചു.വിദ്യാർത്ഥികളായ ആര്യ ജയറാം വിഷ്ണു, ധ്യാൻ ചന്ദ്  തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ഷീൻ മാസ്റ്ററുടെ നന്ദി പ്രസംഗത്തോടെ ചടങ്ങ് സമാപിച്ചു.