24 April 2024 Wednesday

ആദരിക്കൽ ചടങ്ങും മത്സര വിജയികൾക്കുള്ള ട്രോഫി വിതരണവും സംഘടിപ്പിച്ചു.

ckmnews

ആദരിക്കൽ ചടങ്ങും മത്സര വിജയികൾക്കുള്ള ട്രോഫി വിതരണവും സംഘടിപ്പിച്ചു.


പെരുമ്പിലാവ്:വില്ലന്നൂർ മഹല്ല് കമ്മിറ്റിയും പ്രവാസി കൂട്ടായ്മയായ വി.എം.സിയും സംയുക്തമായി

ആദരിക്കൽ ചടങ്ങും മത്സര വിജയികൾക്കുള്ള ട്രോഫി വിതരണവും നടത്തി.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും M.SC ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ വില്ലന്നൂർ സ്വദേശി അബ്ദുസലാമിന്റെ മകൾ ഷിറിനെ മൊമെന്റോയും

സ്വർണമെഡലും നൽകി ആദരിച്ചു.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വില്ലന്നൂർ ഹയാത്തുൽ ഇസ്ലാം മദ്രസ്സാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദേശീയ പതാക ചിത്രരചന,ക്വിസ്, പ്രബന്ധ രചന എന്നി മത്സരങ്ങളിലെ വിജയികളായ

ഫൈസാൻ ,ഫർസാൻ, സിനാൻ ഹുസെൻ ,ശാദിൻ , ശിഫ കെ.എസ്., സെൻഹ , ആയിഷ സഫ എന്നീ

 വിദ്യാർത്ഥികൾക്ക് ടോഫിയും വിതരണം ചെയ്തു.മഹല്ല് ഖത്വീബ് റഷീദ് ഫൈസി ഉദ്ഘാടനം നിർവഹിച്ച സദസ്സിൽ

മഹല്ല് പ്രസിഡന്റ് ഷംസുദ്ധീൻ വില്ലന്നുർ അധ്യക്ഷത വഹിച്ചു.മനാഫ് വാഫി  അസിസ്റ്റന്റ് ഖത്വീബ് വില്ലന്നുർ വില്ലന്നൂർ മഹല്ല് പ്രവാസി പ്രസിഡന്റ് റഫീഖ് എം കെ സുലൈമാൻ ഹാജി പ്രവാസി രക്ഷാധികാരി,ഉസ്മാൻ മുസ്ലിയാർ,ഷംസുദ്ധീൻ കെ.എ,അബൂബക്കർ ഹാജി കെ.എ, മുസ്തഫ കെ.എം, ഹിളർ സി എം, മഹ് മൂദ് എൻ.പി , ഉസ്മാൻ ഹാജി , ജമാൽ എം.കെ ,തുടങ്ങിയവർ സംസാരിച്ചു.

കെ എസ് ശാദിർ ഖിറാഅത്ത് നടത്തി.മഹല്ല് സെക്രട്ടറി പി.എ കരിം സ്വാഗതവും

വി.കെ ഉമ്മർ നന്ദിയും പറഞ്ഞു.