25 April 2024 Thursday

റിച്ചുവിന്റെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറി

ckmnews

റിച്ചുവിന്റെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറി


കുന്നംകുളം:NEURO ENDOCRAINE TUMOUR എന്ന അത്യപൂർവ ക്യാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന മുക്കില്ലശ്ശേരി എം.കെ റെജിയുടെ മകൻ 26 വയസ്സുള്ള റിച്ചു റെജിക്ക് തിരുവനന്തപുരം ആർസിസിയിൽ ഡോക്ടർമാർ NEUCLEAR MEDICINE THERAPY യാണ് നിർദ്ദേശിച്ചത്. മുംബൈയിലെ ബാബ അറ്റോമിക് റിസർച്ച് സെൻറ്ററിന്റെ (BARC) കീഴിലുള്ള റേഡിയേഷൻ മെഡിസിൻ സെന്ററിലാണ് ഈ അപൂർവ്വ രോഗത്തിനുള്ള ചികിത്സ നടക്കുന്നത്. ഭാരിച്ച  ചെലവുവരുന്ന ALPHA THERAPY എന്നു പറയുന്ന ചികിത്സാരീതിയാണ്, ഇതിനുള്ള മരുന്ന് ജർമ്മനിയിൽ നിന്നാണ് കൊണ്ടുവരുന്നത്. അതോടൊപ്പം തിരുവനന്തപുരം ആർ.സി.സി.യിൽ നിന്ന് SANDOSTATIN LAR 30 Mg ഇഞ്ചക്ഷൻ മാസംതോറും എടുക്കുവാനും നിർദേശിച്ചിട്ടുണ്ട്. 40 ലക്ഷം രൂപ ചിലവ് വരുന്ന ചികിത്സയിൽ.ഇഞ്ചക്ഷന് മാത്രമായി 10 ലക്ഷം രൂപയും, 6 തറാപ്പിക്കായി 30 ലക്ഷം രൂപയും ചിലവ് വരുന്നതാണ്. ഇതിനുപുറമേയാണ് യാത്ര, താമസം, ഭക്ഷണം എന്നിങ്ങനെയുള്ള ചിലവുകൾ.  ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് എറണാകുളത്ത് സ്വകാര്യ ഹോട്ടലിൽ ജോലിക്ക് കയറിയപ്പോഴാണ് റിച്ചുവിന് രോഗത്തിന്റെ ആരംഭം. ചികിത്സ ആരംഭിച്ചിട്ട് ഇപ്പോൾ 4 കൊല്ലം പൂർത്തീകരിക്കുകയാണ്. റിച്ചുവിന്റെ പിതാവ് എം.കെ റെജി ദീർലകാലം കുന്നംകുളത്തെ സ്റ്റാറ്റസ് എന്ന ചെരിപ്പു കടയിലെ ജീവനക്കാരനായിരുന്നു.

ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ചികിത്സ ധനസഹായമായ

ഒരു ലക്ഷം രൂപ നഗരസഭ കൗൺസിലറും ഷെയർ ഏന്റ് കെയർ പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ 

റിച്ചു റെജിയുടെ വീട്ടിലെത്തി കൈമാറി.നഗരസഭ കൗൺസിലർമാരായ ബീന രവി, സന്ദീപ് ചന്ദ്രൻ മുൻ കൗൺസിലർ സോമൻ ചെറുക്കുന്ന് ഷെയർ ഏന്റ് കെയർ ഭാരവാഹികളായ പി.എം ബെന്നി, ജിനാഷ് തെക്കേകര, അഡ്വ : പ്രിനു പി.വർക്കി, സക്കിയ ചീരൻ, ബാബു കെ. ഉട്ടൂപ്പ്, ഉണ്ണി ഏറത്ത്, ജെറിൻ കെ.ഷാജി എന്നിവർ സന്നിഹിതരായിരുന്നു.റിച്ചുവിന്റെ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ റിച്ചു റെജി ചികിത്സ സഹായനിധി രൂപീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുന്നംകുളം ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട് റിച്ചു റെജി ചികിത്സ സഹായ നിധി, അക്കൗണ്ട് നമ്പർ : 40667218922, IFSC കോഡ് : SBIN0070171 ഫോൺ : 9539430457.